വിദ്യാർത്ഥികൾ ആത്മവിശ്വാസമുള്ളവരായി മാറണമെന്ന് ജില്ലാ കലക്ടർ; കൊയിലാണ്ടി ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു


കൊയിലാണ്ടി: ബദ്‌രിയ രിയ്യ അറബിക് ആൻഡ് ആർട്സ് കോളജിൽ ഐ.എഎസ് പരിശീലന കേന്ദ്രം ആരംഭിച്ചു. ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടായാൽ വിദ്യാർത്ഥികൾക്ക് വിജയത്തിൽ എത്താൻ കഴിയുമെന്ന് കലക്ടർ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അൻവർ ഫൈസി നിലമ്പൂർ ആമുഖഭാഷണം നടത്തി. ഫൈസൽ പുല്ലാളൂർ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ ആസൂത്രണ സമിതി മെമ്പർ വി. പി ഇബ്രാഹിം കുട്ടി, വാർഡ് കൗൺസിലർ എ അസീസ് മാസ്റ്റർ, എം.അബ്ദുള്ള കുട്ടി, സി.ബഷീർ ദാരിമി, സി.പി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.പി അനീസ് അലി സ്വാഗതവും കെ.സമീറ ടീച്ചർ നന്ദിയും പറഞ്ഞു.

Summary: IAS training center started at Badriya Arabic and Arts College at Koyilandy