മൊബൈല്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് എം.ഡി.എം.എ; നരിക്കുനിയില്‍ യുവാവ് അറസ്റ്റില്‍


നരിക്കുനി: മൊബൈല്‍ ഷോപ്പിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയ താമരശ്ശേരി സ്വദേശി പിടിയില്‍. ഫായിസ്.പി.കെ (29) ആണ് എക്‌സൈസിന്റെ പിടിയിലായത്.

കുമാരസ്വാമി നരിക്കുനി റോഡില്‍ പാലത്ത് ബസാര്‍ ജംഗ്ഷനില്‍ പ്ലേസ്റ്റോര്‍ മൊബൈല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ഗിരീഷ് കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

ഇയാളില്‍ നിന്ന് 14.62 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാര്‍ട്ടിയില്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ യു.പി മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിത്തു പി.പി, സവീഷ്.എ, സന്ദീപ് എന്‍.എസ്, ദീന്‍ദയാല്‍, എക്‌സൈസ് ഇന്റലിജന്‍സ് ടീം അംഗം പ്രിവന്റീവ് ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.