വാരി മടുത്ത് നാട്ടുകാര്‍, നിറഞ്ഞുകവിഞ്ഞ് ബോട്ടുകളും വള്ളങ്ങളും; വടകര സാന്റ് ബാങ്ക്‌സില്‍ മത്തിച്ചാകര (വീഡിയോ കാണാം)


വടകര: സാന്റ് ബാങ്ക്‌സ് തീരത്ത് മത്തിച്ചാകര. പതിനായിരക്കണക്കിന് മത്തികളാണ് കടലില്‍ നിന്ന് തീരത്തേക്ക് അടിച്ച് കയറി എത്തിയത്. തികച്ചും അപ്രതീക്ഷിതമായാണ് സാന്റ് ബാങ്ക്‌സില്‍ മത്തിച്ചാകര എത്തിയത്.

നിരവധി പേരാണ് തീരത്തെത്തിയ മത്തികള്‍ വാരിയെടുക്കാനായി തീരത്തേക്ക് ഓടിയെത്തിയത്. ആളുകള്‍ മത്തി വാരിക്കൂട്ടുന്നതിന്റെ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. കൂടാതെ ഇന്ന് കടലില്‍ പോയ ബോട്ടുകളും വള്ളങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞാണ് ഹാര്‍ബറിലേക്ക് എത്തിയത്.

തീരത്തോട് ചേര്‍ന്നാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. വടകര ഹാര്‍ബര്‍ നിറയെ ഇപ്പോള്‍ മത്തി നിറഞ്ഞിരിക്കുകയാണ്. മത്തി ലഭ്യത് വന്‍തോതില്‍ കൂടിയതോടെ മത്തിയുടെ വിലയും കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ 15 കൊല്ലത്തിനിടെ ഇതുപോലെയൊരു മത്തിച്ചാകര വടകര തീരത്ത് ഉണ്ടായിട്ടില്ല എന്നാണ് പ്രദേശത്തെ മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

കിലോയ്ക്ക് ഇരുനൂറ് രൂപയ്ക്ക് മേലെ ഉണ്ടായിരുന്ന മത്തിയുടെ ലഭ്യത കൂടിയതോടെ ഇരുപത് രൂപ എന്ന നിരക്കിലേക്ക് വരെ താഴ്ന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

വീഡിയോ കാണാം: