കോഴിക്കോട് കോര്‍പ്പറേഷന്റെ അജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ അജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. രാവിലെ 9.45 ഓടെയായിരുന്നു തീപിടിച്ചത്. സംഭവ സ്ഥലത്ത് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

ഇന്‍സ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കെ.എസ്.ഇ.ബി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് പ്ലാന്റിലുണ്ടായിരുന്നത്. ഒന്നര ഏക്കറോളം സ്ഥലത്ത് മാലിന്യങ്ങള്‍ കുന്നുക്കൂടി കിടക്കുന്നുണ്ട്. പരിസരങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.