പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ


Advertisement

പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെം​ഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. മണിയൂർ മങ്കര പടിഞ്ഞാറെക്കുനി നിധീഷ് (28) ആണ് റിമാൻ്റിലായത്.

Advertisement

ഫോൺ വഴി സൗഹൃദത്തിലായ പതിനാലുകാരിയെ വിവിധയിടങ്ങളിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

Advertisement
Advertisement

Summary: Sexually assaulting a girl on the pretense of love. Maniyur native youth remanded in POCSO case