സാഹസ് യാത്ര; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ക്ക് കൊയിലാണ്ടിയില്‍ വമ്പന്‍ സ്വീകരണമൊരുക്കി മഹിളാ കോണ്‍ഗ്രസ്


Advertisement

കൊയിലാണ്ടി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി. നയിക്കുന്ന സാഹസ് യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയില്‍ നല്‍കിയ സ്വീകരണം ഡിസിസി പ്രസിഡണ്ട് കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement

മണ്ഡലം പ്രസിഡണ്ട് റസിയ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജെബി മേത്തര്‍ എം.പി. ഗൗരിപുതിയോത്ത്, മുരളി തോറോത്ത്, ഫാത്തിമ റോഷ്‌ന, പി. രത്‌നവല്ലി, വി.കെ. ശോഭന, തങ്കമണി ചൈത്രം, കെ.എം. സുമതി പി.പി. നാണി, പ്രേമ ബാലകൃഷ്ണന്‍, രമ്യ നിധീഷ്, സന്ധ്യ കരക്കോട്, ആമിനമോള്‍, രാധ ഹരിദാസ്, ബേബി പയ്യാനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement