മഹിള അസോസിയേഷന്‍ വെങ്ങളം വില്ലേജ് കമ്മിറ്റി അംഗം സജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


വെങ്ങളം: മഹിള അസോസിയേഷന്‍ വെങ്ങളം വില്ലേജ് കമ്മിറ്റി അംഗം വട്ടക്കുനി സജിനി (ചിന്ന) അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പരേതനായ കൃഷ്ണന്റെയും ഭാരതിയുടെയും മകളാണ്. ഭര്‍ത്താവ്: ബൈജു. മക്കള്‍: അഭയ് കൃഷ്ണ, അനന്ദ കൃഷ്ണ, അമല്‍ കൃഷ്ണ.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.