കാര്‍ ഒട്ടകത്തെ ഇടിച്ചു; മാഹി സ്വദേശിയായ യുവാവിന് സലാലയിൽ ദാരുണാന്ത്യം


Advertisement

സലാല: ഖത്തര്‍ പ്രവാസിയായ മാഹി സ്വദേശി സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാനായി സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

Advertisement

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. സലാലയില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെ അഫ്‌ലഹും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വച്ച് ഒാെട്ടകത്തെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിസ്ബഹ് (38) സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

Advertisement

ഖത്തറിലെ അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു അഫ്‌ലഹ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്.

Advertisement

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.