കൊയിലാണ്ടി സ്വദേശിയായ ലോക്കോ പൈലറ്റ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍


Advertisement

കൊയിലാണ്ടി: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരനാണ് മരിച്ചത്.

Advertisement

ഇന്ന് പുലര്‍ച്ചെ നാലോടെ റെയില്‍വേ സ്‌റ്റേഷനിലെ റണ്ണിങ് റസ്റ്റ് റൂമില്‍ ഭാസ്‌കരനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്‌കരന്‍. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അദ്ദേഹത്തെ വിളിക്കാനായി ലോക്കോ റണ്ണിങ് റൂമില്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ അനക്കമില്ലായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.

Advertisement