വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറുവങ്ങാട് സ്വദേശി മരിച്ചു; മരിച്ചത് കൊയിലാണ്ടിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിയിരുന്ന സിദ്ദിഖ്


കൊയിലാണ്ടി: കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന കുറുവങ്ങാട് സിദ്ദിഖ് മരിച്ചു. എലത്തൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല്‍പ്പത്തിനാല് വയസായിരുന്നു.

നാലുദിവസം മുമ്പ് തിരുവങ്ങൂരില്‍ നടന്ന വാഹനാപകടത്തിലാണ് സിദ്ദിഖിന് പരിക്കേറ്റത്. അണ്ടിക്കമ്പനിക്ക് സമീപത്തുവെച്ച് സിദ്ദിഖ് സഞ്ചരിക്ക് ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

അച്ഛന്‍: പരേതനായ കുഞ്ഞുഹമ്മദ്. ഉമ്മ: ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്മ.