എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കെ.എസ്.യു നേതാവിന്റെ സ്‌നേഹസമ്മാനം; സ്വന്തം കെെകൊണ്ട് വരച്ച ചിത്രം പി.എം ആര്‍ഷോയ്ക്ക് സമ്മാനിച്ച് കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥ


Advertisement

എലത്തൂര്‍: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സ്വന്തം കൈകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനം നല്‍കി കെ.എസ്.യു പ്രവര്‍ത്തക. കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥയാണ് താന്‍ വരച്ച ചിത്രങ്ങള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നേരിട്ട് കൈമാറിയത്. നരിക്കുനിയിലെ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി വേദിയില്‍വെച്ചായിരുന്നു തീര്‍ത്ഥ ചിത്രം ആര്‍ഷോയ്ക്ക് കൈമാറിയത്.

Advertisement

1970 മുതലുള്ള എസ്.എഫ്.ഐ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിന് മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിലും വിദ്യാർത്ഥി സമൂഹത്തിന്റെ ഹൃദയങ്ങളിൽ ഈ പ്രസ്ഥാനവും അതിന്റെ നേതൃത്വവും ഉണ്ടെന്നതിനുള്ള തെളിവാണ് കെ.എസ്.യു നേതാവ് നൽകിയ ഉപഹാരമെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു.

Advertisement
Advertisement

Summary: KSU Elathur Constituency Secretary Tirtha presented the picture drawn by herself to PM Arshaw.