കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പേവാര്‍ഡില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്നവർ മരുന്ന് വാങ്ങാനായി പുറത്തു പോയപ്പോഴാണ് സംഭവം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പേവാര്‍ഡില്‍ ചികിത്സയിലുള്ള രോഗി തൂങ്ങിമരിച്ചു. വയനാട് പുല്പള്ളി സ്വദേശി രാജനാണ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. എഴുപത്തിയൊന്നു വയസ്സായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കുശേഷമാണു സംഭവം. രാജനോടൊപ്പം മകളും മരുമകനുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും മരുന്നു വാങ്ങാന്‍ പുറത്തേക്കു പോയ സമയത്താണ് ഇയാൾ തൂങ്ങിയത്. മക്കൾ പോയതോടെ ഇയാൾ വാതില്‍ അകത്തുനിന്നു കുറ്റിയിടുകയായിരുന്നു.
അൽപ്പം കഴിഞ്ഞ് മരുന്നു നല്‍കാനായി സ്റ്റാഫ് നേഴ്സ് വാതിൽക്കലെത്തി വിളിച്ചിട്ടും തുറന്നില്ല. വാതില്‍ പൊളിച്ചു നോക്കിയപ്പോൾ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.
ഉടനെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാൾ.