” ഓടിവാ ഓടിവാ… ജെ.സി.ബി കടലിലേക്ക് വീണെടാ” കോഴിക്കോട് കടപ്പുറത്ത് ഹിറ്റാച്ചി കടലില്‍ മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


Advertisement

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കല്ലിടല്‍ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ഹിറ്റാച്ചി മറിഞ്ഞത്. സംഭവം കണ്ടുനിന്നയാള്‍ എടുത്ത വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

Advertisement

അപകടത്തെ തുടര്‍ന്ന് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അനൂപിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Advertisement

ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. ‘ജെസിബി കടലിലേക്ക് വീണൂ’ എന്ന് അലറിവിളിക്കുന്നതും ‘ഓടിവാ’ എന്ന് സമീപത്തുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നതും വിഡിയോയില്‍ കേള്‍ക്കാം. സംഭവസ്ഥലത്ത് പൊലീസും അഗ്‌നിരക്ഷാസേനയും എത്തിയിട്ടുണ്ട്.

Advertisement

മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് കോതിയിലെ പുലിമുട്ട് നവീകരണം. 10.52 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്.