രണ്ടുകോടി ഏഴുപത് ലക്ഷം വായനകള്‍!; 2023ല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനൊപ്പം രണ്ടുകോടി ഏഴുപത് ലക്ഷം വായനക്കാര്‍!; 2023ല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനൊപ്പം സഞ്ചരിച്ച വായനക്കാരുടെ കണക്കുകള്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു വായനക്കാരുടെ കണക്കുകള്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു



കൊയിലാണ്ടി: 2023ജനുവരി മുതല്‍ ഇന്നിതുവരെ കൊയിലാണ്ടി ന്യൂസിനെ വായിച്ചത് രണ്ടുകോടി ഏഴുപത് ലക്ഷം വായനകള്‍. കൊയിലാണ്ടി ന്യൂസ് ഡോട് കോം തുടങ്ങി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതേയുള്ളൂ. ഈ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഇത്രയധികം വായനകള്‍ ഒരുവര്‍ഷം ഞങ്ങളുടെ വാര്‍ത്തയിലേക്കെത്തിയത്. 2023 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ 27150658 വായനകളാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ നടന്നത്.

‘ തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോട്; വൈറലായി മനുഷ്യവാസം ഇല്ലാതായാലുള്ള കോഴിക്കോട് നഗരത്തിന്റെ എ.ഐ ചിത്രങ്ങള്‍” എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 22ന് കൊയിലാണ്ടി ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ വായിക്കപ്പെട്ടത്. 90489 പേരാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ ഈ വാര്‍ത്ത വായിച്ചിട്ടുള്ളത്.

മനുഷ്യവാസം ഇല്ലാതായാലുള്ള കോഴിക്കോട് നഗരം എങ്ങനെയായിരിക്കും എന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വരച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. മിഠായിത്തെരുവും, മാനാഞ്ചിറയും സ്‌റ്റേഡിയവുമുള്‍പ്പെടെ കോഴിക്കോട് നഗരത്തിലെ 20 ഇടങ്ങളായിരുന്നു ഇത്തരത്തില്‍ വരച്ചത്. ഡിസൈനറായ ജൈവിന്‍ പോള്‍ പങ്കുവെച്ച ഈ ചിത്രങ്ങളും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുമാണ് വാര്‍ത്തയിലുണ്ടായിരുന്നത്.

അരിക്കുളത്ത് 12 വയസുള്ള കുട്ടി ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് വായിക്കപ്പെട്ട കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇത് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. 64921 പേരാണ് ഈ വാര്‍ത്ത വായിച്ചത്. മുത്താമ്പിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിവരം അറിയിച്ചെന്ന വാര്‍ത്തയും കൂടുതല്‍ വായിക്കപ്പെട്ടവയിലുണ്ട്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഒ.പി വിവരങ്ങള്‍ തുടക്കം മുതല്‍ കൊയിലാണ്ടി ന്യൂസ് കൃത്യമായി നല്‍കാറുണ്ട്. ആയിരക്കണക്കിന് പേരാണ് ദിവസംപ്രതി ഒ.പി അറിയാന്‍ കൊയിലാണ്ടി ന്യൂസ് സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ വാര്‍ത്തകളുടെ പൊതുവിലുള്ള സ്വഭാവം നോക്കുമ്പോള്‍ ക്രൈം വാര്‍ത്തകളാണ് വലിയ തോതില്‍ വായിക്കപ്പെടുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലിസ്റ്റില്‍ മുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ ഹ്യൂമണ്‍ ഇന്ററസ്റ്റഡ് സ്റ്റോറികളും ഏറെ വായനക്കാരെ ആകര്‍ഷിക്കുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്.

2020 ഡിസംബര്‍ ആറിനാണ് കൊയിലാണ്ടി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് കൊയിലാണ്ടിയിലെ എന്നല്ല, കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പ്രാദേശികമായി മാധ്യമമായി കൊയിലാണ്ടി ന്യൂസ് ഡോട് കോം മാറിക്കഴിഞ്ഞുവെന്നത് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

147 വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി എഴുപതിനായിരത്തോളം അംഗങ്ങളുള്ളതും ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനുള്ളത്. ദിവസം ശരാശരി എണ്‍പതിനായിരത്തോളം തവണയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം വായിക്കപ്പെടുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു.

വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയും പിഴവുകള്‍ തിരുത്താന്‍ സഹായിച്ചും കൂടെ നില്‍ക്കുന്ന നല്ലവരായ വായനക്കാരാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ബലം. എല്ലാവായനക്കാര്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പുതുവത്സര ആശംസകള്‍.