ശബരിമല തീര്‍ത്ഥാടകരെ പോലെ വേഷം; തൃശ്ശൂരില്‍ കോടികള്‍ വിലമതിക്കുന്ന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍


Advertisement

തൃശ്ശൂര്‍: കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍. അരുണ്‍ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് തൃശ്ശൂരില്‍ വച്ച് പിടികൂടിയത്.

Advertisement

ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേനയാണ് ഇവര്‍ കാറില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി കടത്താന്‍ശ്രമിച്ചത്. ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എസ്.ഐ വി.പി അഷിറഫും സംഘവുമാണ് ഇവരെ പിടികൂടിയത്.

Advertisement
Advertisement