ബസിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിനി മരിച്ച സംഭവം; അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടൺ
കൊയിലാണ്ടി: നരിക്കുനിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിൽ നിന്ന് പുറത്തേക്ക് വീണ് കൊയിലാണ്ടി സ്വദേശിനി മരിക്കാനിടയായ അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടനെന്ന് കണ്ടെത്തൽ. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് അനധികൃത ബട്ടനെക്കുറിച്ച വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. തിരുവങ്ങൂർ ഗീതാ നിവാസിൽ ഉഷയാണ് അപകടത്തിൽ മരണപ്പെട്ടത്.
നവബംർ 27 -നാണ് അപകടം സംഭവിച്ചത്. ബസിൽ യാത്ര ചെയ്യവേ ഡോർ തുറന്ന് ഉഷ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തിരക്കിൽ യാത്രക്കാരുടെ കൈ സ്വിച്ചിലമർന്ന് ബസിന്റെ ഡോർ തുറന്നതാണ് ഉഷ പുറത്തേക്ക് തെറിച്ചുവീഴാനിടയാക്കിയതെന്നാണ് കണ്ടെത്തൽ.
സാധാരണയായി ഡ്രൈവർക്കാണ് ഓട്ടോമാറ്റിക് ഡോറിന്റെ നിയന്ത്രണം. എന്നാൽ, യാത്രക്കാർക്ക് പെട്ടെന്നിറങ്ങുന്നതിന് ഉപയോഗിക്കുന്നതിനായാണ് ബട്ടൻ ബസിൽ ഘടിപ്പിച്ചിരുന്നത്. അടിയന്തരസാഹചര്യത്തിൽമാത്രം ഉപയോഗിക്കേണ്ടതും ഗ്ലാസുകൊണ്ട് മറച്ചിരിക്കേണ്ടതുമായ ബട്ടനാണ് അശാസ്ത്രീയമായി ഘടിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
ബസിന്റെ ഫിറ്റ്‌നസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. കാര്യ ബസുകളില്‍ ഇത്തരവം അനധികൃത ബട്ടണുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ വാഹന പരിശോധന കർശനമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ബസ്സില്‍ നിന്ന് തെറിച്ചു വീണു; അതേ ബസ്സിന് അടിയില്‍പ്പെട്ട് കൊയിലാണ്ടി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം