ഒപ്പനയും തിരുവാതിരയും ഓട്ടൻതുള്ളലും; ശ്രദ്ധേയമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ കലോത്സവം


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാഡമി അംഗവുമായ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷ വഹിച്ചു. വി.ടി മുരളി മുഖ്യാതിഥി ആയിരുന്നു.

ആയിരക്കണക്കിന് വനിതകൾ അണിനിരന്ന വിളംബരഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അവതരിപ്പിച്ച മകളാണ്”നൃത്ത സംഗീതിക അരങ്ങേറി. തുടർന്ന് തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേറി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ഷീല, അതുല്യ ബൈജു എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ് നന്ദിയും പറഞ്ഞു.

Summary:

Kudumbashree Kalotsavam held at Chemanchery Gram Panchayat