കൊയിലാണ്ടി കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.പി നിഷാദ് അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.പി നിഷാദ് അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആസ്റ്റര്‍ മിംസിലെ ചികിത്സയിലിരിക്കവെയാണ് മരണം.

Advertisement

പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി ദേവദാസിന്റയും വിമലയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ, വിഷ്ണു. സഹോദരങ്ങൾ: ഷെഹീറ പ്രകാശ്, പരേതനായ മനോജ് ജിത്ത്.

മൃതദേഹം വൈകുന്നേരത്തോടെ കൊയിലാണ്ടിയിലെത്തിക്കും.

 

 

Advertisement
Advertisement