മയക്കുമരുന്നുകളുമായി കൊടിയത്തൂര്‍, കിനാലൂര്‍ സ്വദേശികള്‍ മുത്തങ്ങയില്‍ പോലീസിന്റെ പിടിയില്‍; ഇവരില്‍ നിന്നും പത്തു ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു


Advertisement

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ മയക്കുമരുന്നുകളുമായി രണ്ട് കോഴിക്കോട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തു ഗ്രാം കഞ്ചാവുമായി കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഒ.സിറാജുദ്ദീനെ(30)യും 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കിനാലൂര്‍ സ്വദേശി കെ.വി അജ്മലിനെയും(24) ആണ് പിടികൂടിയത്.

Advertisement

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ജില്ല പോലീസ് ഡോഗ് സ്‌കോഡ്, ഡാന്‍സാഫ് വനം വകുപ്പ് എന്നിവരുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാായത്.

Advertisement

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, ഡാന്‍സാഫ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച് ഷെഫീഖ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Advertisement

summary: two natives of kozhikode were arrested by the police in muthanga for possession of drugs