”പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം”; മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവുമായി കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി
കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂണിയന്‍ (കെ.ജി.ഒ.യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ ഗാന്ധിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രക്തസാക്ഷി ദിന സന്ദേശം കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് സാജിദ് അഹമ്മദ് വായിച്ചു.
ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും
പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകുമെന്നും സന്ദേശം വ്യക്തമാക്കി. വി.സി.സുബ്രഹ്‌മണ്യന്‍, എം.പി.സബീര്‍ സാലി, കെ.കെ.ബിജു, കെ.ലത, കെ.സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.
മഹാത്മജിയുടെ 77ാം രക്തസാക്ഷിത്വദിനം ആചരിച്ച് മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
മേപ്പയൂര്‍: മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ 77ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. രവീന്ദ്രന്‍ വള്ളില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, അനീഷ്.പി.കെ, അന്തേരി ഗോപാലകൃഷ്ണന്‍, കെ.പി.വേണുഗോപാലന്‍, പാമ്പാട്ട് സുധാകരന്‍, ഷബീര്‍ ജന്നത്ത്, സുധാകരന്‍ പുതുക്കുളങ്ങര, അര്‍ഷിന.എം.എം എന്നിവര്‍ സംസാരിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണന്‍, സി.എം.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.