അത്തോളിയിൽ ഇനി കലയുടെ ഉത്സവം; പഞ്ചായത്ത് തല കേരളോത്സവം നവംബർ 12 13, 19, 20


അത്തോളി: പഞ്ചായത്ത് തല കേരളോത്സവത്തിനായി ഒരുങ്ങി അത്തോളി. ഉത്സവം ഗംഭീരമാക്കാൻ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 12 13, 19, 20 തിയ്യതികളിലായി വിവിധ കേന്ദ്രങ്ങളിൽ ആണ് കേരളോത്സവം നടക്കുക. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, ചെയർ പേഴ്സൺ പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരൻ. ജനറൽ കൺവീനറും യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ എസ്.ബി അക്ഷയ് കോർഡിനേറ്ററുമായ 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

വൈസ് പ്രസിഡന്റ് സന്ദീപ് നാല് പുരയ്ക്കൽ, സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, ബിന്ദു രാജൻ, സുനീഷ് നടുവിലയിൽ , ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പിൽ ,പഞ്ചായത്ത് അസി.സെക്രട്ടറി എ പി മിനി, എം പി ബോബിഷ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി പഞ്ചായത്തിലെ എല്ലാ കൂട്ടായ്മകളും അണി ചേരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ പറഞ്ഞു.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.