53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്‌


തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ചാക്കോ ബോബനും, അലൻസിയറിനുമാണ്‌ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം.

ആകെ 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അപ്പന്‍, ഇലവീഴാപൂഞ്ചിറ, നന്‍പകല്‍ നേരത്ത് മയക്കം, അടിത്തട്ട് തുടങ്ങി 44 സിനിമകളാണ് അവസാനറൗണ്ടിലെത്തിയത്‌.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ രണ്ട് മിനിട്ടു മൗനം ആചരിച്ചുകൊണ്ടാണ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന അവാര്‍ഡ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ചലച്ചിത്ര അവാര്‍ഡുകളുടെ പൂര്‍ണവിവരം;

മികച്ച നടന്‍

മമ്മൂട്ടി – നന്‍പകല്‍ നേരത്ത് മയക്കം

മികച്ച നടി

വിന്‍സി അലോഷ്യസ് – രേഖ

മികച്ച ചിത്രം

നന്‍പകല്‍ നേരത്ത് മയക്കം – ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച രണ്ടാമത്തെ ചിത്രം

അടിത്തട്ട് – ജിജോ ആന്റണി

മികച്ച സംവിധായകന്‍

മഹേഷ് നാരായണന്‍ – അറിയിപ്പ്

പ്രത്യേക ജൂറി പുരസ്‌കാരം (നടന്‍)

കുഞ്ചാക്കോ ബോബന്‍- ന്നാ താന്‍ കേസ് കൊട്

അലന്‍സിയര്‍ ലോപ്പസ്- അപ്പന്‍

മികച്ച സ്വഭാവ നടി

ദേവി വര്‍മ- സൗദി വെള്ളക്ക

മികച്ച സ്വഭാവ നടന്‍

പിപി കുഞ്ഞികൃഷ്ണന്‍ – ന്നാ താന്‍ കേസ് കൊട്

മികച്ച ബാലതാരം (ആണ്‍)

മാസ്റ്റര്‍ ഡാവിഞ്ചി – പല്ലൊട്ടി 90സ് കിഡ്‌സ്

മികച്ച ബാലതാരം(പെണ്‍)

തന്മയ – വഴക്ക്

മികച്ച കഥാകൃത്ത്

കമല്‍ കെ.എം – പട

മികച്ച ഛായാഗ്രാഹകന്‍

മനേഷ് മാധവന്‍ (ഇലവീഴാ പൂഞ്ചിറ)

ചന്ദ്രു ശെല്‍വരാജ്(വഴക്ക്)

മികച്ച തിരക്കഥ

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ – ന്നാ താന്‍ കേസ് കൊട്

മികച്ച അവലംബിത തിരക്കഥ

രാജേഷ് കുമാര്‍ ആര്‍ – ഒരു തെക്കന്‍ തല്ലു കേസ്

പശ്ചാത്തല സംഗീതം

ഡോണ്‍ വിന്‍സെന്റ് – ന്നാ താന്‍ കേസ് കൊട്

മികച്ച ചലച്ചിത്ര ലേഖനം

പുനസ്ഥാപനം എന്ന നവേന്ദ്രജാലം- സാബു പ്രവദാസ്

പ്രത്യേക പരാമര്‍ശം

വിശ്വജിത്ത് എസ് – ഇടവരമ്പ് (മികച്ച സംവിധായകന്‍)

രാരിഷ്- വേട്ടപ്പട്ടികളും ഓട്ടക്കാരും (മികച്ച സംവിധായകന്‍)

ശ്രുതി ശരണ്യം – ബീ 32 മുതല്‍ 44 വരെ – ( മികച്ച സംവിധായക- സ്ത്രീ, ട്രാന്‍സ്‌ വിഭാഗം)

മികച്ച കുട്ടികളുടെ ചിത്രം

പല്ലൊട്ടി 90സ് കിഡ്‌സ് (സംവിധായകന്‍-ജിതിന്‍ രാജ്)

മികച്ച നവാഗത സംവിധായകന്‍

ഷാഹി കബീര്‍ – ഇലാ വീഴാ പൂഞ്ചിറ

മികച്ച ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം

ന്നാ താന്‍ കേസ് കൊട് – രതീഷ് ബാലകൃഷ്ണ പൊതുവാള്‍

മികച്ച നൃത്ത സംവിധാനം

ഷോബി പോള്‍ രാജ് – തല്ലുമാല

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രി)

പോളി വിത്സണ്‍ – സൗദി വെള്ളക്ക (ആയിഷ റാവുത്തര്‍ എന്ന കഥാപാത്രത്തിന്)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍)

ഷോബി തിലകന്‍ – പത്തൊമ്പതാം നൂറ്റാണ്ട് (കഥാപാത്രം – പടവീടന്‍)

മികച്ച വസ്ത്രാലങ്കാരം

മഞ്ജുഷ രാധാകൃഷ്ണന്‍ – സൗദി വെള്ളക്ക

മികച്ച മേക്കപ്പ്

റോളക്‌സ് സേവ്യര്‍ – ഭീഷ്മ പര്‍വ്വം

മികച്ച ശബ്ദമിശ്രണം

വിപിന്‍ നായര്‍ – ന്നാ താന്‍ കേസ് കൊട്

മികച്ച സിങ്ക് സൗണ്ട്

വൈശാഖ് പിവി – അറിയിപ്പ്

മികച്ച എഡിറ്റിംഗ്

നിഷാദ് യൂസഫ് – തല്ലുമാല

മികച്ച പിന്നണ ഗായിക

മൃദുല വാര്യര്‍ – മയില്‍പ്പീലി ഇളകുന്നു കണ്ണാ (പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച ഗായകന്‍

കപില്‍ കപിലന്‍ – പല്ലൊട്ടി 90സ് കിഡ്‌സ്

മികച്ച സംഗീത സംവിധായകന്‍

എം ജയചന്ദ്രന്‍ – ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട്

മികച്ച ഗാനരചയിതാവ്

റഫീക്ക് അഹമ്മദ്