വെയിലത്താണോ ജോലി, എങ്കില്‍ ഇനി പതിവ് സമയക്രമം വേണ്ട; സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ വിശ്രമിക്കാന്‍ നിര്‍ദേശം



തിരുവനന്തപുരം:
സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 30വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തില്‍ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി.

ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ പകല്‍ 12ന് അവസാനിക്കുന്ന തരത്തിലും പകല്‍ മൂന്നിന് ആരംഭിക്കുന്ന വിധത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.

സമുദ്രനിരപ്പില്‍നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.