ക്രിസ്തുമസ് പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം താമരശ്ശേരി ലോട്ടറി ഓഫീസില്‍ നിന്ന് വിറ്റ ടിക്കറ്റിന്- നമ്പറും വിശദാംശങ്ങളും അറിയാം


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു. XD 236433 നമ്പറാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായിരിക്കുന്നത്.

താമരശ്ശേരി ലോട്ടറി ഓഫീസില്‍ നിന്നാണ് 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലെ മൂകാമ്പിക ലോട്ടറി ഏജന്‍സീസ് ഉടമ മധുസൂധനന്‍ ആണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെ ഏജന്റിനാണ് മധുസൂധനന്‍ ടിക്കറ്റ് വില്‍പ്പനയ്ക്കായി നല്‍കിയത്. ബംബറിന്റെ 31,000 ടിക്കറ്റാണ് മോഹനന്‍ വാങ്ങിയിരുന്നത്.

XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 ഈ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

XA 236433, XB 236433, XC 236433, XE 236433, XG 236433, XH 236433, XJ 236433, XK 236433, XL 236433 എന്നീ നമ്പറുകള്‍ക്കാണ് സമാശ്വാസ സമ്മാനമായ മൂന്നുലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുക 12 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 16 കോടിയാക്കി ഉയര്‍ത്തിയിരുന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം വീതവുമാണ് ലഭിക്കുക. ഇതുകൂടാതെ മറ്റ് ഒട്ടേറെ സമ്മാനങ്ങള്‍ ഭാഗ്യാന്വേഷികള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

Summary: Kerala-christmas-xmas-new-year-bumper-2023 result