കീഴൂർ മടിയാരി അബ്ദുള്ള ഹാജി അന്തരിച്ചു


Advertisement

കൊയിലാണ്ടി: കീഴൂരില മടിയാരി അബ്ദുള്ള ഹാജി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. മുൻകാല മുജാഹിദ് പ്രവർത്തകനും മേപ്പയ്യൂർ സലഫിയ എഡുക്കേഷൻ പ്രവർത്തക സമിതി അംഗവും മുസ്ലിം ലീഗ് പ്രവർത്തകനും കീഴൂരിലെ പൗര പ്രമുഖനുമായിരുന്നു.

ഭാര്യ: തൈക്കണ്ടി ബീവി ഹജ്ജുമ്മ.

മക്കൾ: അഷറഫ് മടിയാരി, മുഹമ്മദ് യൂസുഫ്, സറീന, ദിൽസത്ത്.

മരുമക്കൾ: അഡ്വ. അബ്ദുൽ ഖയ്യും, സലാം നാഗത്ത് , നജ്മ അഷറഫ്, ഹഫ്‌സത്ത് യുസുഫ്.

സഹോദരങ്ങൾ: മടിയാരി അഹമദ് മാസ്റ്റർ, അബ്ദുറഹിമാൻ, മൂസ്സ മാസ്റ്റർ പരേതരായ മൊയ്തീൻ, പോക്കർ, പക്കു.

പരേതനായ മുസ്ലിം ലീഗ് നേതാവ് എ.വി.അബ്ദുറഹിമാൻ ഹാജിയുടെ മരുമകനാണ്.

മയ്യത്ത് നമസ്കാരം കീഴൂർ മസ്ജിദുൽ മുജാഹിദീൻ പള്ളിയിൽ ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കും. തുടർന്ന് മൃതദേഹം നാലരയോടെ അയനിക്കാട് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Advertisement
Advertisement
Advertisement