ദുരന്തബാധിതർക്ക് വീടുവെക്കാൻ വിട്ടുനല്‍കുന്നത്‌ അഞ്ചുസെന്റ് ഭൂമി; യൂസഫ് കാപ്പാടിന്‌ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിന്റെ ആദരം


Advertisement

കാഞ്ഞിലശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.

Advertisement

പ്രതിസന്ധികൾക്കിടയിൽ ജാഗ്രതയോടെ മുന്നിട്ടിറങ്ങുന്ന മലയാള മനസ്സിന്റെ ഉത്തമ നിദർശനമാണ് യൂസഫ് എന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃ സമിതി കൺവീനർ കെ.വി സന്തോഷ്, എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി എന്നിവർ സംസാരിച്ചു.

Advertisement

ബോധി പ്രസിഡന്റ് ഡോക്ടർ എൻ.വി സദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വിപിൻ ദാസ് സ്വാഗതം പറഞ്ഞു.