കക്കയം സ്വദേശിനി ബൂട്ട് അണിയും, ഇന്ത്യൻ ഫുട്ബോൾ ടീമിനായി; പതിനാറുകാരി കുഞ്ഞാറ്റയ്ക്കിത് അഭിമാനകരമായ നേട്ടം


Advertisement

കൂരാച്ചുണ്ട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച് കക്കയം സ്വദേശിനി. കക്കയം നീർവായകത്തിൽ കുഞ്ഞാറ്റയാണ് അഭിമാനകരമായ നേട്ടം കെെവരിച്ചത്. അണ്ടർ 17 ലേക്കുള്ള ഇന്ത്യൻ ടീമിലാണ് പതിനാറുകാരിയായ കുഞ്ഞാറ്റ തിരഞ്ഞെടുക്കപ്പെട്ടത്.

ഷിൽജി, ഷാജി ദമ്പതികളുടെ മകളാണ് കുഞ്ഞാറ്റ. കണ്ണൂർ സ്പോർട് ഡിവിഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് കുഞ്ഞാറ്റ. നിലവിൽ കേരള ടീമം​ഗമാണ്.

Advertisement
Advertisement
Advertisement

Summary: Kakkayam native Kunjata has made it to the Indian women’s football team