താമരശ്ശേരിയില്‍ ഭാര്യയേയും മകളേയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍; അതിക്രമം മയക്കുമരുന്ന് ലഹരിയിലെന്ന് സംശയം
താമരശ്ശേരിയില്‍: ഭാര്യയേയും മകളേയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ഭര്‍തൃപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. മയക്കുമരുന്ന് ലഹരിയിലെത്തിയ ഇയാള്‍ വീടിനകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി ഇവരെ വീടിനുചുറ്റും ഓടിക്കുകയായിരുന്നു. നൗഷാദിന്റെ ഭാര്യ നസ്ജയുടെ പരാതിയിലാണ് പൊലീസ് നടപടി.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയില്‍ പറയുന്നു. ഗത്യന്തരമില്ലാതെ വീടുവിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Summary: Husband arrested for brutally attacking wife and daughter in Thamarassery