പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ലഹരി നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കീഴൂര്‍ സ്വദേശി അറസ്റ്റില്‍
പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കഞ്ചാവ് നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കീഴൂര്‍ സ്വദേശി അറസ്റ്റില്‍. കീഴൂര്‍ പുതുക്കോട് മുഹമ്മദ് റാഷിദിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കുട്ടിക്ക് ലഹരിയായി കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Summary: Keezhoor native arrested in POCSO case for drugging and sexually assaulting minor boy