തിക്കോടിയില്‍ വാഹനാപകടം; മീത്തലെ പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


തിക്കോടി: മീത്തലെ പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കും പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബുള്ളറ്റിലെ യാത്രികനായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.