ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെഷിനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ. ഇന്റർവ്യൂ ഏപ്രിൽ 11ന് രാവിലെ മണിക്ക് ഐ.ടി.ഐ യിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 237701

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം
ടെക്നോളജി താൽക്കാലികമായി പ്രൊജക്റ്റ്‌ അടിസ്ഥാനത്തിൽ നിയമനത്തിന് ടെക്സ്റ്റൈൽസ് ഡിസൈനർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിഫ്റ്റ്/ എൻ. ഐ.ഡിയിൽ നിന്ന് ഡിസൈനിങ് കോഴ്സ് വിജയിച്ചവർക്കും ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി, ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. തപാൽ വഴിയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. ഇ-മെയിൽ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 19 വൈകുന്നേരം 5 മണിവരെ. അപേക്ഷകൾ അയക്കുന്ന കവറിന് പുറത്തു ‘ടെക്സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ ‘ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0497 2835390

Summary: Job vacancy at Different places in Kozhikode