ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം.

നാദാപുരം ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ് യോഗ്യതയോ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം അംഗീകൃത പിജിഡിസിഎ പാസായവരോ ആയിരിക്കണം. പ്രായം 18 നും 30 നും ഇടയിൽ. ഉദ്യാഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 21 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.

കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ഡിയോളജി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി എം ഇന്‍ കാര്‍ഡിയോളജി. ശമ്പളം:- 70000/- 21നും 46 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 17ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.

കേരള മീഡിയ അക്കാദമി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. വിവരങ്ങൾക്ക് keralamediaacademy.org സന്ദർശിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ജനുവരി 20 ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.കൂടുതൽ വിവരങ്ങൾക്ക്:keralamediaacademy.org സന്ദർശിക്കുക. ഫോൺ: 0484 2422275, 0484 2422068.

Summary: Job vacancy at different places in Kozhikode