മേപ്പയ്യൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ


മേപ്പയ്യൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേപ്പയ്യൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് ഓഫീസിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.

Summary: Job vacancy Anganavadi helper vacancy in Meppayur