ജോലി തേടുകയാണോ? കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു, വിശദാംശങ്ങൾ അറിയാം


Advertisement

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള തൊഴിലവസരങ്ങൾ അറിയാം.

കരാർ നിയമനം

ഗവ: മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിദിന വേതനം 750. യോഗ്യത: ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ ഇലക്ട്രോണിക്സ്. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് മൂന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952350216

Advertisement

തൊഴിലവസരം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 2023 മെയ് 3 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ് (യോഗ്യത : ബി.കോം വിത്ത് ടാലി), സർവ്വീസ് അഡൈ്വസർ (യോഗ്യത: ഐ.ടി.ഐ / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), വർക്ക് മാനേജർ (യോഗ്യത : ബിരുദം), മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ഷോറും സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ (യോഗ്യത : പ്ലസ് ടൂ), സെയിൽസ് ട്രെയിനി, ട്രാൻസ്മിഷൻ ട്രെയിനി (യോഗ്യത : ഡിപ്ലോമ /ബിരുദം) എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176 നമ്പറിൽ ബന്ധപ്പെടുകയോ calicutemployabilitycentre എന്ന ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യുക.

Advertisement
Advertisement