ജോലി അന്വേഷിക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം

വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി ഡിപ്ലോമ/ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫോട്ടോ പതിച്ച അപേക്ഷ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 28ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കരാര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലുളള നെഫ്രോളജി വിഭാഗത്തിലെ ഡിസീസ്ഡ് ഡോണര്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സ്‌കീമില്‍ ടാന്‍സ്പ്ലാന്റ് കോഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 26 രാവിലെ 11 മണിക്ക് മുന്‍പ് മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2350216, 2350200.

എച്ച്എസ്എസ്ടി ഹിസ്റ്ററി ജൂനിയര്‍ ഒഴിവ്

അഴിയൂര്‍ ജിഎച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എച്ച്എസ്എസ്ടി ഹിസ്റ്ററി ജൂനിയര്‍ ഒഴിവുണ്ട്. അഭിമുഖം 23 ന് രാവിലെ 11ന് ഓഫീസില്‍ നടക്കും.