ലഹരി മാഫിയയ്ക്കെതിരെ പ്രതിരോധം ശക്തമാക്കും; അരിക്കുളത്ത് ജാഗ്രതാ സമിതി


അരിക്കുളം: കഴിഞ്ഞദിവസം വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കുമെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അരിക്കുളം കുരുട്ടിമുക്ക് ടൗൺ കേന്ദ്രീകരിച്ച് ജാഗ്രതാസ സമിതി രൂപീകരിച്ചു. കുരുടിമുക്കിലെയും പരിസരപ്രദേശങ്ങളിലെയും മാഫിയ സംഘത്തിന് വിലങ്ങണയിക്കുന്നതിന്ന് പോലീസിനെ സഹായിക്കാൻ വേണ്ടിയാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കും അതോടൊപ്പം തന്നെ ടൗൺ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും സംരക്ഷണം ഉറപ്പുവരുത്തുക എന്നതും ജഗ്രതാ സമിതിയുടെ ലക്ഷ്യമാണ്.

ജഗ്രതാ സമിതി രൂപീകരണ യോ​ഗം മേപ്പയൂർ സി.ഐ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് മെമ്പർ. കെ അഭിനേഷ്, വാർഡ് മെമ്പർ കെ.എം മമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.സി ബാലകൃഷ്ണൻ, ശ്രീധരൻ കണ്ണമ്പത്ത് പ്രദീപൻ കണ്ണമ്പത്ത്, രാജൻ മാസ്റ്റർ, വി.എം ഉണ്ണി, കെ.കെ സബീഷ്, റിയാസ് ഉട്ടേരി, അബ്ദുറഹ്മാൻ മലയിൽ എന്നിവർ സംസാരിച്ചു.

അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കെ.എം അമ്മദിനെ ചെയർമാനായും വ്യാപാരി വ്യവസായ സമിതി സെക്രട്ടറി മുഹമ്മദ് പാലോട്ടിനെ കൺവീനായും തെരഞ്ഞെടുത്തു. രാജൻ മാസ്റ്റർ, മലയിൽ അബ്ദുറഹിമാൻ, എം.കെ സുരേഷ് എന്നിവർ വൈ ചെയർമാന്മാരും, വി.എം ഉണ്ണി, ശ്രീധരൻ കണ്ണമ്പത്ത്, പ്രദീപൻ കണ്ണമ്പത്ത് എന്നിവർ ജോ കൺവീനർമാരുമാണ്.

ബ്ലോക്ക്മെമ്പർ കെ .അഭിനിഷ്, പഞ്ചായത്തം​ഗം ബിനിത എൻ എം, എ.സി ബാലകൃഷ്ണൻ, സത്യൻ സി.കെ, സതീഷ്ബാബു, റിയാസ് ഊട്ടേരി, നാരായണൻ സോനബേക്കറി, ബാബു ഫൈമസ്, മജീദ് പുതിയേടത്ത്, അഷ്റഫ് എൻ.വി, രാജൻ വി, രാജൻ എസ്.കെ, വിശ്വനാഥൻ വെങ്കിലോട്ട്, ശ്രീജിത്ത് വി.എം, ബഷീർ സി.എം, പി.പി.കെ അബ്ദുള്ള, അനിൽ കോളിയോട്ട്, രാജൻ മുതുവണ്ണാച്ച, അശോകൻ, ലിബീഷ് എൻ.വി, ഷിജു മാസ്റ്റർ. എന്നിവരെ കമ്മിറ്റി മെമ്പർമാരായി തെരഞ്ഞെടുത്തു.

യോഗത്തിൽ കെ.എം അമ്മദ് സ്വാഗതവും എൻ വി അഷറഫ് നന്ദിയും പറഞ്ഞു.