നിരന്തരമായി മുടി കൊഴിച്ചില്‍ ഉണ്ടോ?; കൊഴിഞ്ഞു പോയ മുടി വളര്‍ത്തിയെടുക്കാന്‍ റോസ്മരി ഉപയോഗിച്ച് ഒരു നാടന്‍ കൂട്ട് പരിചയപ്പെടാം
മുടി കൊഴിച്ചില്‍ എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി കൊഴിയുന്നതോടു കൂടി മുടിയുടെ ഉളള് നഷ്ടപ്പെട്ടു പോകുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ സ്വാഭാവിക വളര്‍ച്ച മുടിയ്ക്ക് ഉണ്ടാകുന്നുമില്ല മുടി വളരാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് ഓയില്‍. കൊഴിഞ്ഞുപോയ മുടി ഉളേളാകൂടി തിരികെ വരാന്‍ വീട്ടില്‍ നിന്നും തയ്യാറാക്കാവുന്ന കുറച്ച് നാടന്‍ കൂട്ടുകള്‍ പരിചയപ്പെടാം.
ആവണക്കെണ്ണയും വെളിച്ചെണ്ണയും റോസ്മരിയും ആണ് പ്രധാന താരം. മുടിയുടെ വളര്‍ച്ചയ്ക്ക് പണ്ടുകാലം മുതല്‍ തന്നെ ഗുണം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. നല്ല കൊഴുപ്പിന്റെ ഉറവിടം. ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റാണ് അടങ്ങിയിരിയ്ക്കുന്നത്. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും ഇതേറെ നല്ലതാണ്. താരന്‍ പോലുള്ള സ്വാഭാവിക പ്രശ്നങ്ങള്‍ക്കിത് മരുന്നാണ്.
റോസ്മരി
റോസ്മേരിയെന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്തസസ്യമാണ്. ഇതില്‍ നിന്നെടുക്കുന്ന ഓയിലാണ് റോസ്മേരി ഓയില്‍. ഇതിന്റെ ഏറ്റവും വലിയ ഗുണം കാര്‍നോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്‍കും. ശിരോചര്‍മത്തിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് റോസ്മേരി ഓയില്‍. മുടി നേരത്തെ നരച്ച് തുടങ്ങുന്നത് തടയാനും ഇതേറെ നല്ലതാണ്. റോസ്മരി ഓയില്‍ കൂടാതെ ഇല കൊണ്ടും മുടിക്ക് കൂട്ട് ഉണ്ടാക്കാം. റോസമരി ഇലയും കറിവേപ്പിലയും ഉലുവയും ചേര്‍ത്ത് തിളപ്പിച്ച വെളളം ചൂടാറിയ ശേഷം തലയില്‍ തേയ്ക്കുന്നത് തലയ്ക്ക് നല്ല തണുപ്പ് ലഭിക്കാനും സഹായിക്കുന്നു.
ആവണക്കെണ്ണ
കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ രോമവളര്‍ച്ചയ്ക്ക് പൊതുവേ ഗുണകരമാണ്. മുടിയാണെങ്കിലും താടിയാണെങ്കിലും പുരികമാണെങ്കിലും വളരാന്‍ ഇതേറെ ഗുണം നല്‍കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, റിക്കിനോലിക് ആസിഡ്, ഫ്‌ലേവനോയ്ഡുകള്‍, വിറ്റാമിന്‍ ഇ, ഫിനോളിക് ആസിഡുകള്‍, അമിനോ ആസിഡുകള്‍, ടെര്‍പെനോയിഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങള്‍ ആവണക്കെണ്ണയില്‍ ഉള്‍ക്കൊള്ളുന്നു.
ആവണക്കെണ്ണയും റോസമരിയും വെളിച്ചെണ്ണയും ഉപയോഗിച്ച് ഓയില്‍ ഉണ്ടാക്കുന്നതിങ്ങനെ
ഈ പ്രത്യേക ഓയില്‍ തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇതിനായി തുല്യ അളവില്‍ രണ്ട് എണ്ണകളും എടുത്ത് കലര്‍ത്തുക. നല്ല ശുദ്ധമായ എണ്ണയാണെങ്കിലേ ഗുണമുണ്ടാകൂവെന്നോര്‍ക്കണം. ഇതിലേയ്ക്ക് റോസ്മേരിയുടെ ഇലകള്‍ ഇടണം. ഇത് ഓണ്‍ലൈനിലും കടകളിലുമല്ലൊം വാങ്ങാന്‍ ലഭിയ്ക്കും. വീട്ടിലുണ്ടെങ്കില്‍ ഇത് ഉപയോഗിയ്ക്കാം. ഉണക്കിയ ശേഷം ഇതിടുന്നതാണ് നല്ലത്. ഇത് അടച്ച് വച്ച് ഒരു ദിവസത്തിന് ശേഷം മുടിയില്‍ പുരട്ടാം. പുരട്ടുന്നതിന് മുന്‍പ് ഡബിള്‍ ബോയില്‍ മെത്തേഡ് പ്രകാരം ചൂടാക്കി പുരട്ടുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ ഇതില്‍ നിന്നും അല്‍പം എടുത്ത് വെയിലില്‍ വച്ച് ചൂടാക്കാം. ഇത് രാത്രിയില്‍ കിടക്കാന്‍ നേരം അല്‍പം പുരട്ടി പിറ്റേന്ന് രാവിലെ കഴുകാം. ഇത് കൂടുതല്‍ ഗുണകരമാണ്. കുറച്ച് മാത്രം പുരട്ടിയാല്‍ മതിയാകും. മുടി കൊഴിഞ്ഞുപോയത് തിരികെ വളരാനും മുടിയുടെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്