ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. അരങ്ങാടത്ത് അപ്പൂസ് കോര്‍ണറിന് സമീപം തെക്കെപ്പുറത്തോട്ട് ഗൗതമന്‍ ആണ് മരിച്ചത്. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് തൊട്ടുതാഴെയായി മൃതദേഹം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യ: അംബിക.

മക്കള്‍: അശ്വന്ത്, അമൃത.

മരുമകന്‍: റൂബിന്‍.

ശവസംസ്‌ക്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പില്‍.