പാലേരി വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാത്ഥി മിന്‍ഹ ഫാത്തിമ അന്തരിച്ചു


പാലേരി: മുതുവണ്ണാച്ച കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു. പന്ത്രണ്ട് വസസ്സായിരുന്നു. വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ശനിയാഴ്ച്ച രാത്രി 1.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.

കപ്പുറത്ത് നടുക്കണ്ടി അബ്ദുള്ള- സൗദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: തസ്മി, മുഹമ്മദ് റബീഹ്.

കബറടക്കം 10 മണിക്ക് പുറവൂര്‍ മസ്ജിദില്‍ നടക്കും.