തിക്കോടിയില്‍ ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവിക്കല്‍ സ്വദേശി മരിച്ചു


നന്തി ബസാര്‍: തിക്കോടി പഞ്ചായത്ത് ബസാറില്‍ വച്ച് ലോറി തട്ടി പരിക്കേറ്റയാള്‍ മരിച്ചു. ആവിക്കല്‍ ജുമാ മസ്ജിദിനടുത്ത് ചിറക്കല്‍ മമ്മു ഹാജി ആണ് മരിച്ചത്. അറുപത്തി അഞ്ച് വയസ്സായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: സാജിത.

മക്കള്‍: മനാഫ് (കുവൈ ത്ത്), ഫാത്തിമത്തുല്‍ മുഫ്സിന, ഷംല.

മരുമക്കള്‍: ഫര്‍സാന, റഹീസ്, ജാഷിര്‍.

സഹോദരങ്ങള്‍: നാസര്‍, അഹ്‌മദ്, അഷ്‌റഫ്, സുഹറ, നസീമ, ഹഫ്‌സത്ത്, ജുമൈല. ആവിക്കല്‍ മസ്ജിദില്‍ മയ്യത്ത് നമസ്‌കാര ത്തിന് ശേഷം അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.