കാപ്പാട് ഗവ: മാപ്പിള യു.പി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം; വിശദമായി അറിയാം


കാപ്പാട്: ഗവ: മാപ്പിള യു.പി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. താല്‍ക്കാലിക നിയമനം ആണ് നടത്തുന്നത്.

8/1/2024 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അഭിമുഖം നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഓഫീസിലെത്തണം. പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന.