കോതമംഗലത്ത് നിന്നും കാണാതായ 13 വയസ്സുകാരിയെ കണ്ടെത്തി; കണ്ടെത്തിയത് ചങ്ങനാശ്ശേരിയില്‍ നിന്ന്


കൊച്ചി: കോതമംഗലത്ത് ഇന്നലെ വൈകീട്ട്  മുതല്‍ കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്തി. ചങ്ങനാശ്ശേരി കെ.എ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ്   കുട്ടിയെ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് വിവരം. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ചങ്ങനാശ്ശേരി കെ.എസ്.ആര്‍.ടി ബസില്‍ ഒറ്റയ്ക്കിരുന്ന പെണ്‍കുട്ടിയെ കണ്ടക്ടര്‍ തിരിച്ചറിയുകയായിരുന്നു.

മാതിരപ്പിള്ളി പ്രദേശത്ത് കൂടി പെണ്‍കുട്ടി നടന്ന് പോകന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന ചങ്ങനാശ്ശേരി പോലീസ് കുട്ടിയെ സ്‌റ്റേഷനില്‍ എത്തിച്ചു. കുട്ടി രക്ഷിതാക്കളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു.