നരച്ച മുടി നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ; എങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട, പരിഹാരം വീട്ടില്‍ തന്നെ ഉണ്ട്


ന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പോലും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നരച്ച മുടി. പ്രായമാകുന്നതിന് മുന്‍പ് തന്നെ ഇത്തരത്തില്‍ മുടി നരയ്ക്കുന്നത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കും. പുറത്തേക്ക് ഇറങ്ങാന്‍ പോലും പലര്‍ക്കും പിന്നീട് മടിയായിരിക്കും എന്നതാണ് സത്യം.

നരച്ച മുടിയേ മികച്ച രീതിയില്‍ ഒഴിവാക്കാനായി പലരും ആശ്രയിക്കുന്ന വഴിയാണ് കൃത്രിമ ഹെയര്‍ ഡൈ എന്നത്. എന്നാല്‍ അതിലൊക്കെ പലതരം കെമിക്കലുകള്‍ അടങ്ങിയതിനാല്‍ മുടിയ്ക്കും ഒപ്പം ചര്‍മത്തിനും ദോഷം വരുത്തും. ഇത്തരത്തിലുള്ള കെമിക്കലുകള്‍ മുടിക്ക് ചിലപ്പോള്‍ ഗുണത്തേക്കാല്‍ ദോഷം ചെയ്തേക്കാം.

ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ഹെയര്‍ ഡൈ ഉണ്ടാക്കുന്നതാണ് നല്ലത്.

ഇത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രകൃതിദത്ത ഹെയര്‍ ഡൈ എങ്ങനെ തയ്യാറാക്കാം, എങ്ങനെ ഉപയോഗിയ്ക്കാം എന്ന് നോക്കാം.

1. ബീറ്റ് റൂട്ടും തേയിലയും ഇന്‍ഡികോ പൗഡര്‍ അഥവ നീലാമരി ഉപയോിച്ചുള്ള ഒരു ഡൈ തയാറാക്കാം. മുടിയുടെ നീളത്തിന് അനുസരിച്ചാണ് കൂട്ട് തയാറാക്കേണ്ടത്.

ഒരു ബീറ്ററൂട്ടിന്റെ പകുതിയെടുത്ത ശേഷം ചെറിയ കഷണങ്ങളാക്കി അരിയുക. മുടിക്ക് നീളമുണ്ടെങ്കില്‍ ഒരു ചെറിയ ബീറ്റ്റൂട്ട് മുഴുവന്‍ എടുക്കാം. ഇതിന് ശേഷം കട്ടന്‍ ചായ ഒഴിച്ച് ഈ ബീറ്റ്റൂട്ടിനെ മിക്സിയിലിട്ട് അരച്ച് എടുക്കുക. ഒരു സ്റ്റീല്‍ പാത്രത്തിലോ അല്ലെങ്കില്‍ ചില്ല് പാത്രത്തിലോ ആവശ്യത്തിന് നീലയമരി എടുക്കുക. ഇതിലേക്ക് നേരത്തെ അരച്ച് വച്ച ബീറ്റ്റൂട്ട് മിശ്രിതം ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇത് മുടിയില്‍ ഇടാവുന്നതാണ്. ഈ മിശ്രിതം ഇടുന്നതിന് മുന്‍പ് തല നല്ല പോലെ ഷാംപൂ ചെയ്യാനും മറക്കരുത്. എണ്ണമയം ഇല്ലാതെ വേണം ഇത് മുടിയില്‍ ഇടാന്‍.

2. മൈലാഞ്ചി പൊടി – മൂന്ന് സ്‌കൂപ്പ്, ചെമ്പരത്തിയില പൊടിച്ചത് – രണ്ട് സ്‌കൂപ്പ്, നെല്ലിക്ക പൊടി – ഒരു സ്‌കൂപ്പ്. ഇവ മൂന്നും ഒന്നിച്ച് മിക്‌സ് ചെയ്യുക. കാപ്പി പൊടി വെള്ളത്തിലിട്ടു മിക്‌സ് ചെയ്ത ശേഷം നേരത്തെ മാറ്റി വച്ച പൊടികളുടെ മിക്‌സിലേയ്ക്കു ചേര്‍ത്തു കൊടുക്കുക. ഈ കൂട്ട് ഏഴ് മണിക്കൂറെങ്കിലും വച്ച ശേഷം മാത്രം മുടിയില്‍ തേച്ചു പിടിപ്പിക്കുക. മുടിയില്‍ പുരട്ടുന്നതിനു അഞ്ചു മിനിറ്റു മുന്‍പ് മുട്ടയുടെ വെളള കൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്.

ഒരു മണിക്കൂറിനു ശേഷം ഈ ഹെയര്‍ പാക്ക് കഴുകി കളയാവുന്നതാണ്. ശേഷം നീലയമരി, നെല്ലിക്ക എന്നീ പൊടികള്‍ മിക്‌സ് ചെയ്ത് നരച്ച ഭാഗങ്ങളില്‍ പുരട്ടുക, കുറച്ചു സമയങ്ങള്‍ക്കു ശേഷം മൈല്‍ഡ് ഷാമ്പു ഉപയോഗിച്ചു കഴുകാവുന്നതാണ്. രണ്ട് മുതല്‍ മൂന്ന് ആഴ്ച്ച വരെ ഇതു ചെയ്യുന്നതു വഴി മുടിയിലെ കറുപ്പ് നിറം നിലനിര്‍ത്താനാകും.