വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന
മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു.
കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി സ്‌കൂള്‍, ബി.കെ.എന്‍.എം യു.പി സ്‌കൂള്‍, നെടുമ്പോയില്‍ എം.എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ന്യൂനത കണ്ടെത്തിയ സ്‌കുളുകളില്‍ അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.പി സതീശന്‍, റൂബി മുംതാസ്, പഞ്ചായത്തംഗം പി.പ്രകാശന്‍, ബി.ആര്‍.സി ട്രെയ്നര്‍ പി.അനീഷ്, സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരായ സതീഷ് ബാബു, എ.അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.