റെക്കോഡ് തിരുത്തിക്കുറിച്ച് സ്വർണം; ഇന്നും സ്വർണ വിലയിൽ വൻ വർധനവ്


Advertisement

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. 61,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില . പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്.

Advertisement

120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു.

Advertisement

ജനുവരി 1 ന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദമായി പവന് 60,000 രൂപ കന്നത് രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisement

അതിനിടെ 18 കാരറ്റ് സ്വര്‍ണത്തിനും വില കുതിച്ചുയരുകയാണ്. ഗ്രാമിന് 100രൂപ വര്‍ധിച്ച് ഇന്ന് 6,385 രൂപയും പവന് 800 രൂപ കൂടി 51,080 രൂപയുമാണ് 18 കാരറ്റിന്റെ ഇന്നത്തെ വില വെള്ളി വില ഗ്രമിന് ഒരുരൂപ കൂടി 98 രൂപയായി ഉയര്‍ന്നു.