മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ്‍ വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Advertisement

ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Advertisement
Advertisement