കൊയിലാണ്ടിയിലെ പീഡന കേസ്: സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി


കൊച്ചി: കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയും സര്‍ക്കാറും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പരാതി പ്രകാരം 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി എട്ടിന് നടന്ന ക്യാമ്പിന് ശേഷം പരാതിക്കാരി കടല്‍ത്തീരത്ത് വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്ന് പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. കഴിഞ്ഞ ജൂലൈ 29 നാണ് അതിജീവിത പരാതി നല്‍കിയത്.


Related News: ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം, ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി – വാർത്ത വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


നേരത്തേ ഈ കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നിന്ന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അന്ന് സെഷന്‍സ് കോടതി ഉത്തരവിലുണ്ടായിരുന്ന ഏറെ വിവാദമായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നേരത്തെ നീക്കിയിരുന്നു.


Also Read: ‘പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വിവാദ പരാമർശവുമായി കോഴിക്കോട് കോടതി – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


പരാതിക്ക് ശേഷം ഒളിവില്‍ പോയ സിവിക് ചന്ദ്രനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് പുറമെ എസ്.സി-എസ്.ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. വടകര ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.


Also Read: ‘വസ്ത്രമാണ് ബലാത്സംഗത്തിന് കാരണമെന്ന് ചിന്തിക്കുന്നവർ ഇന്നുമുണ്ട്, ഞങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നടക്കും’; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശത്തിനെതിരെ ഫോട്ടോഷൂട്ടിലൂടെ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ – ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Also Read: ‘ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല എന്ന വിവാദ ഉത്തരവ്; സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവ് ഇറക്കിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയെ സ്ഥലംമാറ്റി – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


 

Also Read: ‘ഏതോ പ്രാകൃത കാലത്ത് എത്തി നില്‍ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala high court cancels anticipatory bail of Civic Chandran in sexual assault case registered at Koyilandy police station.