Tag: koyilandy police station

Total 18 Posts

പൊലീസാണ്, ഒപ്പം പൊന്നുവിളയിക്കുന്ന കര്‍ഷകനുമാണ്; പതിവ് മുടക്കാതെ കൊയിലാണ്ടി സ്റ്റേഷനിലെ ഡ്രൈവര്‍ ഒ.കെ.സുരേഷ്

കൊയിലാണ്ടി: കാക്കിക്കുള്ളിലെ കലാകാരന്‍മാരെ ഒരുപാട് കണ്ടിട്ടുണ്ട്, കലയ്ക്ക് മാത്രമല്ല, കൃഷിപ്പണിയ്ക്കും കാക്കിയൊരു തടസമല്ലയെന്ന് പറയുകയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഡ്രൈവര്‍ സുരേഷ് ഒ.കെ. സ്റ്റേഷനിലെ ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സുരേഷ് യൂണിഫോം മാറി കര്‍ഷകന്റെ ‘യൂണിഫോമുമായി’ ഇറങ്ങും, നട്ടുനനച്ചുണ്ടാക്കിയതെല്ലാം പരിപാലിക്കാന്‍. നടുവത്തൂരില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് പച്ചപ്പ് വിരിയിച്ചത്. പച്ചക്കറികള്‍, വാഴ, നെല്ല്, ഇതിനൊക്കെ വളമുണ്ടാക്കാന്‍

അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു; തമിഴ്‌നാട് ക്യൂബ്രാഞ്ചും തണ്ടര്‍ബോള്‍ട്ടു് സംഘവും സ്ഥലത്തെത്തി

കൊയിലാണ്ടി: അറസ്റ്റിലായ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവാണ് ഇന്നലെ അറസ്റ്റിലായത്. തണ്ടര്‍ബോള്‍ട്ട് സംഘം, വടകര ഡി.വൈ.എസ്.പി, എന്‍.ഐ.എ ഉദ്യോഗസ്ഥരും തമിഴ്‌നാട് ക്യൂ ബ്രാഞ്ചുമാണ് ചോദ്യം ചെയ്യുന്നത്. മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നയാളാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. ‘കൊറിയര്‍’ എന്നാണ് ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലും

‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്‌റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്

എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവം; കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീ​ഗ് മാർച്ച്

കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ  അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ലീ​ഗ് ഓഫീസിൽ നിന്നാണ് പോലീസ് സ്റ്റേഷനിലേക്ക്

കൊയിലാണ്ടിയിൽ വച്ച് പണം നഷ്ടപ്പെട്ടിരുന്നോ? വിഷമിക്കേണ്ട, പൊലീസ് സ്റ്റേഷനിലുണ്ട്; വീണുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ

കൊയിലാണ്ടി: വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ പ്രവർത്തിക്കുന്ന റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് വീണ് കിട്ടിയ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയ ഒരാൾക്ക് തുക വീണുകിട്ടിയത്. അവർ ആ തുക കട ഉടമയെ

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി

കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.

തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി

  Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.  തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി

കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.