കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.

നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആണ്. ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ഫോണിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025247790, 9495253025 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.