Tag: iPhone

Total 3 Posts

കീഴരിയൂര്‍ സ്വദേശിയുടെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവാവിന്റെ ഐഫോണ്‍ കൊയിലാണ്ടിയില്‍ വച്ച് നഷ്ടപ്പെട്ടതായി പരാതി. കീഴരിയൂര്‍ ചുക്കോത്ത് മുഹമ്മദ് ശാമിലിന്റെ സ്വര്‍ണ്ണ നിറത്തിലുള്ള ഐഫോണ്‍ എക്‌സ് എസ് മാക്‌സ് മോഡല്‍ ഫോണാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് സിവില്‍ സ്‌റ്റേഷന് സമീപം വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫോണ്‍ നഷ്ടമായത്.

പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി; നഷ്ടപ്പെട്ടത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ

പയ്യോളി: പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി. മുളിക്കണ്ടത്തിൽ (തിരുവാലയം) അശ്വന്ത് അശോകിന്റെ ഐ ഫോൺ 11 മോഡൽ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. ഡിസംബർ 11 ഞായറാഴ്ച തിക്കോടിക്കും പയ്യോളിക്കും ഇടയിൽ വച്ചാണ് ഫോൺ നഷ്ടമായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫോൺ നഷ്ടമായത് എന്നാണ് കരുതുന്നത്. ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വിലയേറിയ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.

ടി.സിദ്ദിഖ് എം.എല്‍.എയുടെ ഭാര്യയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് നഷ്ടമായി; കൊയിലാണ്ടി വഴി ഉള്ളിയേരിയിലേക്ക് കൊണ്ടുപോയ ഫോണ്‍ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് കണ്ടെത്തി; ഉദ്വേഗജനകമായ കുറിപ്പ്

കോഴിക്കോട്: കല്‍പ്പറ്റ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ ഐഫോണ്‍ കോഴിക്കോട് വച്ച് മോഷണം പോയി. സിനിമാ സ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ ലഭിച്ചു. ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് പൊലീസിന്റെ പിന്തുണയോടെയാണ് അന്വേഷണം നടത്തിയത്. ഇക്കാര്യങ്ങള്‍ നിസില്‍ ഷറഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. കോഴിക്കോട് താജ് ഹോട്ടലില്‍ നടക്കുന്ന വസ്ത്രവ്യാപാര മേളയ്ക്കിടെയാണ് ഫോണ്‍ നഷ്ടമായത്.